അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റുകളുടെയും ഇന്റേണൽ ക്വാളിറ്റി അഷ്വുറൻസ് സെൽ (െഎ. ക്യു. എ. സി.) ന്റെയും ആഭിമുഖ്യത്തിൽ നടന്ന ‘എൻന്ത്യൂസ് 22’ നു ഉജ്ജ്വല പരിസമാപ്തി. കോളേജ് മാനേജറും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗവുമായ പ്രൊഫ. എൻ. വി. അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. പി. മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷനായിരുന്നു.
കോളേജ് എൻ. എസ്. എസ്. യൂണിറ്റുകൾ മികച്ച് വളണ്ടിയർമാർക്കായി ഏർപ്പെടുത്തിയ എൻ. വി. ഇബ്രാഹിം മാസ്റ്റർ സ്മാരക അവാർഡുകളുടെ പ്രഖ്യാപനം കോളേജിന്റെ സ്ഥാപക പ്രിൻസിപ്പാൾ ഡോ. പി. പി. അബ്ദുൽഹഖ് നിർവഹിച്ചു. ഏറ്റവും നല്ല എൻ. എസ്. എസ് വളണ്ടിയർക്കുള്ള അവാർഡ് മൂന്നാം വർഷ ബി. എസ്. സി. ഫിസിക്സ് വിദ്യാർത്ഥി കെ. ബുഷൈർ അലിക്കും മികച്ച ക്യാമ്പങ്ങൾക്കുള്ള അവാർഡുകൾ രണ്ടാം വർഷ ബി.വോക് ബ്രോഡ്കാസ്റ്റിംങ്ങ് ആന്റ് ജേർണലിസം വിദ്യാർത്ഥിനി കെ. ഫിസ ഷരീഫിനും, രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി ദേവപ്രസാദിനും സമ്മാനിച്ചു.
സുല്ലമുസ്സലാം സയൻസ് കോളേജ് എൻ. എസ്. എസ്. സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർകൊളീജിയേറ്റ് പ്രസംഗ മൽസരത്തിന്റെ പോസ്റ്റർ പ്രകാശനം എൻ. വി. സക്കറിയ്യ, പ്രൊഫ. എൻ. വി. അബദുറഹിമാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. മുഹമ്മദ് ജസീൽ എടക്കണ്ടത്തിൽ ക്ലാസെടുത്തു. എൻ. വി. അബ്ദുസ്സലാം മൗലവി ഫൗണ്ടേഷൻ അംഗം പി.കെ. സുഫ് യാൻ അബ്ദുസ്സലാം, വൈസ് പ്രിൻസിപ്പാൾ ഡോ. മുസ്തഫ ഫാറൂഖ്, െഎ. ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ. ജാബിർ അമാനി, ഡോ. പി. പി. അബ്ദുൽഹഖ്, എൻ. വി. സക്കറിയ്യ, എ.പി. ആരിഫ സെയ്നുദ്ധീൻ, സി. സുഹൂദ്, ഡോ. അബ്ദുൽ ഗഫൂർ സി. എച്ച്, കെ. ടി. മുനീബ്റഹ്മാൻ, സി. പി. അബ്ദുൽ കരീം, ജൗഹർ കെ, ഡോ. ജംഷീർ ടി. പി, റിയാസ് കെ. പി, യൂനുസ് സി. എച്ച്, അബ്ദുൽ ഖാദർ കെ. എം. എന്നിവർ സംസാരിച്ചു.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. മുഹമ്മദ് ബഷീർ കെ. പി സ്വാഗതവും ബഷീർ കെ. ടി. നന്ദിയും പറഞ്ഞു.