ഫർഹാന ഷെറിൻ കെ
ക്യാമ്പസ്: നവംബർ 26 ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സുല്ലമുസ്സലാം സയൻസ് കോളേജിൽ സിനിമ പ്രദർശനം സംഘടിപ്പിച്ചു. ജേർണലിസം, ഹിസ്റ്ററി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബാബാസാഹബ് അംബേദ്കർ എന്ന സിനിമ പ്രദർശിപ്പിച്ചത്.
ഭരണഘടന ശില്പിയായ ഡോ: ബി ആർ അംബേദ്കറിന്റെ ജീവചരിത്രത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി-വർണ്ണ വ്യവസ്ഥയെ തുറന്നു കാണിക്കുന്ന സിനിമയാണ് രണ്ടായിരത്തിലിറങ്ങിയ ഈ മമ്മൂട്ടി ചിത്രം. അംബേദ്കർ തന്റെ ജീവിതത്തിൽ നേരിട്ട വിവേചനങ്ങളെ സിനിമ തുറന്നു കാണിക്കുന്നുണ്ട്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതോടെ സിനിമയേറെ ശ്രദ്ധേയമായിരുന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം നൂറോളം പേർ പങ്കെടുത്തു.