സെക്കൻഡ് നാഷണൽ സീനിയർ ഹോക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാംസ്ഥാനം

ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സുല്ലമുസ്സലാം സയൻസ് കോളേജ് വിദ്യാർത്ഥികൾ

നൂറുൽ അമീന സി. കെ

കായംകുളം: കായംകുളം മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജിൽ സെപ്റ്റംബർ 08 ന് നടന്ന രണ്ടാമത് ​ദേശീയ സീനിയർ ഹോക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം. സിംഗിൾസ്, ഡബിൾസ്, ത്രിബിൾസ് തുടങ്ങി ആറോളം മത്സര ഇനങ്ങളിൽ പങ്കെടുത്താണ് കേരള ടീം രണ്ടാം സ്ഥാനം നേടിയത്.
അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ മാത്‍സ് ബിരുദ വിദ്യാർത്ഥി മിഥിലാജ്, രണ്ടാം വർഷ ബി എ കമ്മ്യൂണിക്കേഷൻ ആന്റ് മീ‍‍ഡിയ – ഹിസ്റ്ററി വിദ്യാർത്ഥികളായ ആദിൽ, കനിഷ്ക്, രണ്ടാം വർഷ മാത്‍സ് വിദ്യാർത്ഥിയായ അമർ സുഫിയാൻ, ബി.കോം വിദ്യാർത്ഥികളായ റഹൂഫ്, അശ്മൽ പാഷ എന്നിവരാണ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേപ്പാളിൽ വച്ച് നടക്കുന്ന ഇൻഡോ – നേപ്പാൾ ഏഷ്യൻ ഹോക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇവർ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

One thought on “സെക്കൻഡ് നാഷണൽ സീനിയർ ഹോക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാംസ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *