സൗജന്യ ഹൃദ്രോ​ഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു

അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലുമായി സഹകരിച്ച് കോളേജ് എൻ. എസ്. എസ് യൂണിറ്റുകളാണ് ക്യാമ്പ് സംഘടിപ്പിച്ചത്

നഫീസത്തുൽ മിസ്രിയ

അരീക്കോട്: ദേശീയ എൻ. എസ്. എസ്. ദിനാചരണത്തിന്റെ ഭാഗമായി സുല്ലമുസ്സലാം സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. ടി. ബഷീർ അധ്യക്ഷത വഹിച്ചു. ഡോക്ടർ മഹമൂദ് ആശംസ അറിയിച്ചു.

കോളേജിലുള്ളവരും കോളേജിന്റെ പരിസര പ്രദേശത്തുള്ളവരും ക്യാമ്പിൽ പങ്കെടുത്തു. ആവശ്യമുള്ളവർക്ക് രോഗനിർദ്ദേശവും സൗജന്യ മരുന്ന് വിതരണവും നടത്തി.

​ദിനാചരണത്തിന്റെ ഭാ​ഗമായി എൻ എസ് എസ് വിദ്യാർത്ഥികൾക്ക് വേണ്ടി വ്യക്തിത്വ വികസന ബോധവൽക്കരണ സെഷൻ നടത്തി. ആസ്റ്റർ മദർ ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അർഷിന സെഷൻ കൈകാര്യം ചെയ്തു. രണ്ടാം വർഷ ബി എ ഇംഗ്ലീഷ് സെക്കൻഡറി വിദ്യാർത്ഥി റസാൻ നന്ദി പ്രകാശിപ്പിച്ചു.

2 thoughts on “സൗജന്യ ഹൃദ്രോ​ഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *