കാമ്പസ്: അക്കാദമിക്, അധ്യാപന, ഗവേഷണ പ്രവർത്തനങ്ങൾ സുഗമമാക്കാനും ശക്തിപ്പെടുത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് ലിമിറ്റഡിന്റെ ഓൺലൈൻ മീഡിയ കൺസൾട്ടന്റ് സുനിൽ പ്രഭാകർ പറഞ്ഞു. സുല്ലമുസ്സലാം സയൻസ് കോളേജിലെ സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച “എ. ഐ ഫോർ ടീച്ചിംഗ്, ലേണിംഗ്, റിസർച്ച്” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പഞ്ചദിന ശിൽപശാലയുടെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജർ പ്രൊഫ.എൻ.വി.അബ്ദുറഹിമാൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോളേജിലെയും സഹോദര സ്ഥാപനങ്ങളിലെയും ഫാക്കൽറ്റി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 55 പേർ ശിൽപശാലയിൽ പങ്കെടുത്തു. അധ്യാപനം, പഠനം, അക്കാദമിക് ഗവേഷണം എന്നീ മേഖലയിൽ കൃത്രിമ ബുദ്ധിയുടെ സാധ്യതയും ഉപയോഗവും ശിൽപശാലയിൽ സജീവ ചർച്ചയായി.
പ്രിൻസിപ്പൽ ഡോ.പി.മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ.കെ.പി മുഹമ്മദ് ബഷീർ സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സുമയ്യ പി നന്ദിയും പറഞ്ഞു.
കൊണ്ടോട്ടി ഇ. എം. ഇ. എ. കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹൗലത്ത് കെ, പുതുക്കാട് പ്രജോതിനികേതൻ കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദീപ്തി എം പിഷാരടി, കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ റിസർച്ച് സ്‌കോളർമാരായ എം നൗഷാദ് റഹീം, ലിജി എസ് കെ എന്നിവർ അഞ്ച് ദിവസത്തെ ശിൽപശാലയുടെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.



Trying out CK777plataforma’s platform. So far, so good. The interface is smooth, and the games load quickly. Let’s see if it pays out! Go to the plataforma: ck777plataforma