വർത്തമാനവും ചരിത്രവും പാഠ്യവിഷയമാകുന്ന ബി. എ. കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ – ഹിസ്റ്ററി (ഡബിൾ മെയിൻ)
വർത്തമാനവും ചരിത്രവും ഒരു ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിച്ചാൽ എങ്ങനെയായിരിക്കും? ‘ഇന്നത്തെ വാർത്തകളാണു നാളത്തെ ചരിത്രമെന്ന’ നിർവചനത്തെ അന്വർത്ഥമാക്കുന്ന ഒരു ഡബിൾ മെയിൻ കോമ്പിനേഷൻ പഠിക്കുന്നതിന്റെ ത്രിൽ ആലോചിച്ചിട്ടുണ്ടോ?
അത്തരമൊരു ഡ്യുവൽ കോർ കോമ്പിനേഷനാണു കാലിക്കറ്റ് സർവ്വകലാശാല കഴിഞ്ഞവർഷം ആരംഭിച്ച കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ – ഹിസ്റ്ററി (ഡബിൾ മെയിൻ) ബിരുദം.
ബിരുദ-ബിരുദാനന്തര തലത്തിൽ നൂതനമായ ഇന്റർ-ഡിസിപ്ലിനറി കോഴ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണു കേരള സർക്കാർ അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിനു പുതിയ ബി. എ. കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ – ഹിസ്റ്ററി (ഡബിൾ മെയിൻ) എയ്ഡഡ് ബിരുദ കോഴ്സ് അനുവദിച്ചത്.
ഡബിൾ മെയിൻ പ്രോഗ്രാമുകളുടെ പ്രത്യേകത
പരമ്പരാഗത ബിരുദ കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികൾക്ക് രണ്ട് മെയിൻ (കോർ) വിഷയങ്ങൾ പഠിക്കാനാകും എന്നതാണ് ഡ്യുവൽ കോർ അഥവാ ഡബിൾ മെയിൻ പ്രോഗ്രാമുകളുടെ പ്രത്യേകത.
ഡിഗ്രിക്ക് ശേഷം ഉന്നതപഠനത്തിനുള്ള അവസരം വർദ്ധിക്കുന്നു എന്നതാണു ഈ കോഴ്സിന്റെ ഏറ്റവും വലിയ നേട്ടം. വിദ്യാർത്ഥികളുടെ താൽപര്യത്തിനനുസരിച്ച് ഹിസ്റ്ററിയിലോ ജേർണലിസത്തിലോ ഉന്നതപഠനത്തിന് ചേരാവുന്നതാണ്. കൂടാതെ ബി. എഡ് കോഴ്സിനും ചേരാം.
കമ്മ്യൂണിക്കേഷൻ & മീഡിയ കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ന്യൂസ്പേപ്പർ ജേർണലിസം, റേഡിയോ-ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷൻ, ഓൺലൈൻ ജേർണലിസം എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനവും നൽകുന്നതാണ്. മാധ്യമ മേഖലയിൽ സ്പെഷലൈസ് ചെയ്യാനുദ്ദേശിക്കുന്നവർക്ക് ഇന്റേൺഷിപ്പിനുള്ള അവസരവും ഈ കോഴ്സ് പ്രധാനം ചെയ്യുന്നു.
എങ്ങനെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവ്വകലാശാലയുടെ ഏകജാലക സംവിധാനം വഴിയാണു അപേക്ഷിക്കേണ്ടത്.
പ്ലസ്ടു ആണു അടിസ്ഥാന യോഗ്യത. പ്ലസ്ടു തലത്തിൽ ഹിസ്‌റ്ററി, ജേർണലിസം കോഴ്സുകൾ പഠിച്ചവർക്ക് വെയിറ്റേജ് ലഭിക്കുന്നതാണു.
88jl44 – never heard of it before, but I’m always down to try something new! Wish me luck, guys! Check them out 88jl44