അഞ്ജന സി.
അരീക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കിക്കോഫ്. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പ് കേരള ഫുട്ബോൾ അസോസിയേഷൻ (കെ. എഫ്. എ) മുൻ പ്രസിഡൻ്റും സുല്ലമുസ്സലാം സയൻസ് കോളേജ് ഡയറക്ടർ ബോർഡ് അംഗവുമായ അബ്ദുൽകരീം കാഞ്ഞിരാല ഉദ്ഘാടനം നിർവഹിച്ചു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിൽ ഐ. എച്ച്. ആർ. ഡി വട്ടംകുളം, ഐ. എച്ച്. ആർ. ഡി മുതുവല്ലൂർ, എം. ഐ. സി. അത്താണിക്കൽ, എം. ടി. എം. വെളിയങ്കോട്, നസ്റ തിരൂർക്കാട്, ഗ്രേസ് വാലി കാടാമ്പുഴ, സഹ്യ കോളേജ് വണ്ടൂർ, സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട്, എം. ഇ. എസ് പെരിന്തൽമണ്ണ, ഗവ: ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ, എം. എസ്. ടി. എം പൂപ്പലം, ഗവ: ആർട്സ് ആന്റ് സയൻസ് കോളേജ് തവനൂർ, എം. ഇ. എസ് പൊന്നാനി, സെൻ്റ് മേരിസ് പുത്തനങ്ങാടി, എസ്. വി. പി. കെ. പാലേമാട്, എം. എ. ഒ എളയുർ, അസ്സബാഹ് കോളേജ് വളയങ്കുളം തുടങ്ങി പതിനേഴോളം ടീമുകളാണ് ബി. സോണിൽനിന്നും മത്സരിക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ നസ്റ കോളേജ് തിരുർക്കാടും ഗ്രേസ് വാലി കോളേജ് കടാമ്പുഴയും തമ്മിൽ ഏറ്റുമുട്ടി. കളിയുടെ ആദ്യപകുതിയിൽ ഗ്രേസ് വാലിയുടെ സൽമാൻ, സഫീർ എന്നിവർ ഓരോ ഗോളുകൾ വീതം നേടി ആധിപത്യം നേടിയെങ്കിലും നസ്റ കോളേജ്, അൻഷിദിലൂടെ രണ്ടു മറുപടി ഗോളുകളുമായി ഫോം വീണ്ടെടുത്തു. വാശിയേറിയ രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ലക്ഷ്യം കണ്ടെത്താൻ സാധിക്കാതെ കളി പെനാൽറ്റിയിലേക്ക് കടന്നു. പെനൽറ്റിയിൽ മൂന്നിനെതിരെ 5 ഗോളുകൾ നേടി തിരൂർക്കാട് നസ്റ കോളേജ് വിജയിച്ചു.
Yo, Gamezoneforpc is legit! Found some killer deals on PC games there. Their selection is pretty decent, and the download speeds were surprisingly fast. Definitely worth checking out if you’re on the hunt for new titles for your rig. Check them out: gamezoneforpc