കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ ഫലം

1, 2 സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഫൈനല്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കാളിദാസോത്സവം – സംസ്‌കൃത സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠന വിഭാഗം ‘കാളിദാസോത്സവം’ സംസ്‌കൃത സെമിനാര്‍ സംഘടിപ്പിക്കുന്നു. 24-ന് രാവിലെ 11 മണിക്ക് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ മുന്‍ വുകപ്പ് മേധാവി ഡോ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. പി.വി. നാരായണന്‍, പ്രൊഫ. കെ.എം. സംഗമേശന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കെ.എന്‍.എന്‍. ഇളയത് എന്‍ഡോമെന്റ് പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠന വിഭാഗത്തില്‍ നിന്നും വിരമിച്ച പ്രൊഫ. കെ.എന്‍.എന്‍. ഇളയതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പ്രഭാഷണം 24-ന് നടക്കും. പഠനവിഭാഗം സെമിനാര്‍ ഹാളില്‍ രാവിലെ 9.30-ന് പ്രൊഫ. എം.ആര്‍. രാഘവ വാര്യരാണ് പ്രഭാഷണം നടത്തുന്നത്.

പുസ്തക പ്രകാശനം

സംസ്‌കൃത മഹാകവി ഭാരവിയുടെ ‘കിരാതാര്‍ജ്ജുനീയം’ മഹാകാവ്യത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം 24-ന് കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ നടക്കും. പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. കേശവന്‍ വെളുത്താട്ടാണ് പരിഭാഷകന്‍. പഠനവകുപ്പ് മുന്‍മേധാവി പ്രൊഫ. സി. രാജേന്ദ്രന്‍ പ്രൊഫ. എന്‍.കെ. സുന്ദരേശന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. കോട്ടയം സാഹിത്യ പ്രവര്‍ത്തക സംഘമാണ് പ്രസാധകര്‍. കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗവും സാഹിത്യ പ്രവര്‍ത്തക സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

One thought on “കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *