ഫാത്തിമ നിഹ വി പി
മിർഷാന ഷെറിൻ
അരീക്കോട്: ആധുനികതയിൽ നിന്നും പഴമയിലേക്കുള്ള തിരിഞ്ഞുനോട്ടമായി സുല്ലമുസ്സലാം സയൻസ് കോളേജിലെ രണ്ടാം വർഷ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ – ഹിസ്റ്ററി ബിരുദവിദ്യാർത്ഥികൾ കോഴിക്കോട്, ഇരിങ്ങൽ എന്നിവിടങ്ങളിലേക്കായി പൈതൃക നടത്തം സംഘടിപ്പിച്ചു. ചരിത്ര പഠനത്തിന്റെ ഭാഗമായി ഒക്ടോബർ 19-ന് സംഘടിപ്പിച്ച യാത്രയിൽ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ – ഹിസ്റ്ററി വിഭാഗം മേധാവിയും ചരിത്ര അദ്ധ്യാപകനുമായ ഡോ. മുസ്തഫ ഫാറൂഖ് പി, ജേർണലിസം വിഭാഗം മേധാവി റിയാസ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
യാത്രയുടെ ഭാഗമായി കോഴിക്കോട് സാമൂതിരി പണികഴിപ്പിച്ച തളിക്ഷത്രം, മാനാഞ്ചിറ, മിഠായിത്തെരുവ്, ഹനുമാൻക്ഷേത്രം, വല്യങ്ങാടി, മിശ്ക്കാൽ പള്ളി, മലബാറിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ കുറ്റിച്ചിറ ജുമാഅത്ത് പള്ളി, മുച്ചുന്തി പള്ളി എന്നിവിടങ്ങളിലും കൊയിലാണ്ടി സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലിമരക്കാരുടെ പള്ളി, മ്യൂസിയം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
പഠനം ക്ലാസ്സ് മുറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനപ്പുറം കാഴ്ച്ചയിലൂടെയും അനുഭവത്തിലൂടെയും പഠിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്ര കോഴിക്കോടിന്റെയും കുഞ്ഞാലിമരക്കാർമാരുടെയും പോയ കാല ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൽ വിദ്യാർത്ഥികളെ സഹായിച്ചു.
Putting in my good word about rr99bet. I’ve found things pretty cool so far, and worth a look! I think you’ll pretty ok: rr99bet