ഷാനിഹ ഷെനിൻ യു പി
അരീക്കോട്: മലയാള മനോരമയും സിൽമണി കോർപ്പറേഷനും ചേർന്ന് സംഘടിപ്പിച്ച ‘ഫ്യൂച്ചർ മലപ്പുറം’ ഹാക്കത്തോൺ മൽസരത്തിൽ സുല്ലമുസ്സലാം സയൻസ് കോളേജ് ജേതാക്കളായി. തെരുവ് നായ്ക്കളെ ഓടിക്കാനുള്ള ഉപകരണത്തിന്റെ പ്രവർത്തനമാതൃക അവതരിപ്പിച്ച കോളേജിലെ കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥികളായ യു. എ.സംഷർ, റംസി ഹിഷാം, ഫിസിക്സ് ബിരുദ വിദ്യാർത്ഥി ഷാമിൽ ഷജായത്ത് എന്നിവരാണ് ഹാക്കത്തോണിൽ ഒന്നാം സ്ഥാനം നേടിയത്.
മഞ്ചേരി നെല്ലിപ്പറമ്പിലെ സിൽ ബാങ്ക് ഗ്ലോബൽ ഡെവലപ്മെന്റ് സെന്ററിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഫ്യൂച്ചർ മലപ്പുറം ഹാക്കത്തോണിൽ ഏകദേശം 110 ആശയങ്ങളാണ് ജില്ലയിൽനിന്നുള്ള അവതരിപ്പിച്ചത്. അതിൽനിന്നും തിരഞ്ഞെടുത്ത മികച്ച 5 എണ്ണത്തിൽ നിന്നുമാണ് ഒന്നാം സ്ഥാനം സുല്ലമുസ്സലാമിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്. സമൂഹം നേരിടുന്ന വലിയൊരു പ്രശ്നമാണ് തെരുവ് നായ ആക്രമണമെന്നും നായ്ക്കളെ നിർമാർജനം ചെയ്യുക എന്ന ആശയത്തിൽ നിന്നും ഇരുകൂട്ടർക്കും പ്രശ്നമില്ലാത്ത രീതിയിൽ തെരുവ് നായ ആക്രമണങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം വികസിപ്പിച്ചെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
വിജയികൾക്ക് യു.എ. ലത്തീഫ് എം. എൽ. എ, മഞ്ചേരി നഗരസഭാധ്യക്ഷ വി. എം. സുബൈദ, എം. എസ്. പി. കമാൻഡന്റ് പി. ഹബീബു റഹ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ. മലയത്ത്, കോഡർഫിൻ സി. ഇ. ഒ കെ. പി. ഷാഹിദ്, സിൽമണി ഡയറക്ടർ മുഹമ്മദ് നെല്ലിപ്പറമ്പൻ, സഹസ്ഥാപകൻ സഹീർ നെല്ലിപ്പറമ്പൻ, യു. എസ്. ടീം മെമ്പർ മോണിക്ക ജയിംസ്, മെന്റർ സഫീറ ഷക്കീൽ, പ്രൊജക്റ്റ് മാനേജർ കെ. ഷാഹിൽ, പ്രൊഡക്ട് മാർക്കറ്റിംഗ് ലീഡ് താഹിർ ഹനീഫ് എന്നിവർ പ്രസംഗിച്ചു.
777jl, alright! Another sevens joint. Hope it brings the jackpot! Maybe tonight’s the night, who knows? Good luck, everyone! Try your luck here: 777jl