ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: മൂന്നാം സ്ഥാനം കരസ്ഥമാക്കി മിദ്ലാജ്

ഫാത്തിമ ഷദ കെ പി
ഫസീല കെ വി

മലപ്പുറം: സെഞ്ച്വറി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി-സോൺ വ്യക്തിഗത ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അരീക്കോട് സുലമുസ്സലാം സയൻസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ്‌ മിദ്‌ലാജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഒക്ടോബർ 29, 31 എന്നീ ദിവസങ്ങളിലായിരുന്നു മത്സരം നടന്നത്. ബി സോണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മിദ്‌ലാജ് ഇന്റർ -സോൺ ചാമ്പ്യൻഷിപ്പിലേക്ക് യോ​ഗ്യത നേടി. ചാമ്പ്യൻഷിപ്പിൽ മമ്പാട് ഗവണ്മെന്റ് കോളേജും കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

One thought on “ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: മൂന്നാം സ്ഥാനം കരസ്ഥമാക്കി മിദ്ലാജ്

Leave a Reply

Your email address will not be published. Required fields are marked *