മുഹമ്മദ് മുനവ്വിർ പി കെ
അസ് ലഹ് കെ പി
അരീക്കോട്/മുംബൈ: ബാബ അറ്റോമിക് റീസേർച്ച് സെന്റർ (ബി എ ആർ സി) സംഘടിപ്പിച്ച മുപ്പതിനാലാമത് അഖിലേന്ത്യാ പ്രബന്ധ രചനാ മത്സരത്തിൽ ശ്രദ്ധേയ നേട്ടം കരസ്ഥമാക്കി സുല്ലമുസ്സലാം സയൻസ് കോളേജ് വിദ്യാർഥികൾ. രണ്ടാം വർഷ ബി. എസ്. സി ഫിസിക്സ് വിദ്യാർഥികളായ മെന്ന കെ സി, മഹ്സൂമ, ഹിബ കെ. ടി. എന്നിവരാണ് ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.
ബി എ ആർ സി സ്ഥാപകനായ ഹോമി ജെ ബാബയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ബി എ ആർ സി ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി എല്ലാ വർഷവും പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നത്. കോളേജിന് അഭിമാനകരമായ വിജയം കൈവരിച്ച വിദ്യാർഥികളെ അധ്യാപകർ അഭിനന്ദിച്ചു.
Pleypix, you’re alright by me. Just a simple platform and is pretty efficient. If you’re looking for this kind of platform, you will not regret choosing this. pleypix