‘മാറ്റം’ ഹൃസ്വ ചിത്രത്തിന് സുസ്ഥിരം ഫൗണ്ടേഷന്റെ അവാർഡ്

ഫാത്തിമ നിഹ വി പി
റസൽ റഹ്മാൻ ഒ പി സി

അരീക്കോട്: സുസ്ഥിരം ഫൗണ്ടേഷൻ നടത്തിയ ഫോട്ടോ ആൻഡ് വീഡിയോ ഡോക്യൂമെന്ററി മത്സരത്തിൽ സുല്ലമുസ്സലാം സയൻസ് കോളേജിലെ മൂന്നാംവർഷ ബി. വോക്‌ വിദ്യാർത്ഥി അസീം മുഹമ്മദ്‌ കെ പി സംവിധാനം ചെയ്ത “മാറ്റം” എന്ന ഷോർട്ട്ഫിലിമിന് രണ്ടാം സ്ഥാനം ലഭിച്ചു. നിത്യ ജീവിതത്തിലെ പ്രവൃത്തികൾ എങ്ങനെ കാലാവസ്ഥ മാറ്റത്തിന് കാരണമാകുമെന്നും അതെങ്ങനെ തീരപ്രദേശത്തെ ബാധിക്കുന്നു എന്നതായിരുന്നു ഹൃസ്വ ചിത്രത്തിന്റെ ഇതിവൃത്തം.

കോളേജിലെ അവസാന വർഷ ബി. വോക് ബ്രോഡ്കാസ്റ്റിംങ്ങ് ആന്റ് ജേർണലിസം വിദ്യാർത്ഥികളായ അസീം മുഹമ്മദ് കെ പി, മുഹമ്മദ് സ്വലിഹ് പി കെ, മുഹമ്മദ് നാഷിദ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘മാറ്റം’ എന്ന ഹൃസ്വചിത്രത്തിനാണ് സമ്മാനം ലഭിച്ചത്.

നസ്മിയ ഷെറിൻ, സ്മൃതി, അൻഷദ് കെ. പി, സാജിർ കെ. പി., തസ്നി, സജ കെ. പി., മിൻഹാജ്, അസീം, സ്വലിഹ്, അയിഷ നിസ്മ എന്നിവരാണ് അഭിനയിച്ചത്. മുഹമ്മദ് യു. കെ, മുഹമ്മദ് ഫുവാദ് കെ, ഫാത്തിമ റിൻസി, ഷാൻ ഹലീം, ഫിസ ഷരീഫ്, അൻഷദ് കെ. പി. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഓൺലൈൻ വഴിയായിരുന്നു മത്സരവും സർട്ടിഫിക്കറ്റ് വിതരണവും നടന്നത്. തീര പ്രദേശങ്ങളിലെ പ്രശ്ന പരിഹാരത്തിനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന ആണ് സുസ്ഥിരം. ഇതിനു മുമ്പ് യൂനസ്കോയുടെ കമ്യൂണിറ്റി റേഡിയോ വിഡിയോ മത്സരത്തിൽ മൂന്നാം സ്ഥാനവും “മാറ്റം” സ്വന്തമാക്കിയിരുന്നു.

One thought on “‘മാറ്റം’ ഹൃസ്വ ചിത്രത്തിന് സുസ്ഥിരം ഫൗണ്ടേഷന്റെ അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *