സാമ്പത്തിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളും ഭാവിയും

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ ഒരു കൊളോണിയൻ സമ്പദ് വ്യവസ്ഥയായിരുന്നു. കോളനിവല്‍ക്കരണത്തിന്‍റെ ഭാഗമായി അവർക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുകയും ബ്രിട്ടണിലെ ഫാക്ട്ടറി നിർമ്മിത ഉല്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്ത് അവരുടെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കാനായിരുന്നു. ഇന്ത്യയിലെ 85% ജനങ്ങളും കൃഷിയിലേർപ്പെട്ടിരുന്നു. എങ്കിലും ഇന്ത്യയുടെ സാമ്പത്തിക വികസനം മന്ദഗതിയിലായിരുന്നു.

സാങ്കേതിക വിദ്യ വേണ്ടത്ര ഇല്ലാത്തതും ജലസേചനത്തിൻ്റെ അഭാവവും, നാണ്യവിളകളുടെ അമിതമായ ഉത്പാദനവു‌മൊക്കെ നമ്മുടെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിച്ചു. 1820- ൽ ഇന്ത്യയുടെ ജിഡിപി ആഗോള ജിഡിപിയുടെ 16% ആയിരുന്നു. 1870 ആയപ്പോഴേക്കും അത് 12% ആയും 1947 ആയപ്പോഴേക്കും 4% ആയും കുറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം 1951-ൽ ആസൂത്രണ കമ്മീഷൻ്റെ ഭാഗമായി പഞ്ചവത്സര പദ്ധതി ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി. അടുത്ത അഞ്ച് വർഷത്തെ സാമ്പത്തിക പുരോഗതിക്കുള്ള കാര്യങ്ങൾ മുൻകൂട്ടി ഇത് ആസൂത്രണം ചെയ്യുന്നു. പിന്നീട് 1991-ലെ പുത്തൻ സാമ്പത്തിക നയം മൂന്ന് തലത്തിലാണ് അറിയപ്പെടുന്നത്. ഉദാരവൽക്കരണം, സ്വകാര്യവത്കരണം,ആഗോളവത്കരണം.

ഇതിൽ ഉദാരവൽക്കരണം സമ്പത്ത് വ്യവസ്ഥയെ അനാവശ്യ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കുന്നു.സ്വകാര്യവൽകരണത്തിലൂടെ രാജ്യത്തിൻ്റെ സാമ്പത്തിക കാര്യങ്ങളിൽ പൊതുമേഖലയുടെ പങ്കാളിത്തം കുറക്കുന്നു. ഇവ രണ്ടിൻ്റെയും അനന്തരഫലമാണ് ആഗോളവൽക്കരണം . രാജ്യ വിപണിയെ ആഗോള വിപണിയുമായി ഇത് ബന്ധിപ്പിക്കുന്നു.

ആഗോള വൽക്കരണത്തോടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചാ നിരക്ക് ഉയർന്നു. 1990-91ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 1.1 ശതമാനം മാത്രമായിരുന്നു, എന്നാൽ 2015-16ൽ ഇത് 7.5 ശതമാനത്തിലെത്തിയെന്നാണ് കണക്ക്.

വിവിധ പദ്ധതികളിലൂടെ വിദ്യഭ്യാസവും,പരിശീലനവും ലഭിച്ച ജനങ്ങൾ സാമ്പത്തിക വികസനത്തിലും വളർച്ചയിലും പ്രധാന പങ്ക് വഹിച്ചു.സാങ്കേതിക വിദ്യയുടെ പുരോഗതി വിവിധ ഐ ടി കമ്പനികളുടെ വളർച്ചക്ക് കാരണമാവുകയും ധാരാളം സ്വകാര്യ കമ്പനികൾ നിലവിൽ വരികയും ചെയ്തു. ചുരുക്കത്തിൽ നാം നോക്കുമ്പോൾ ആഗോളവൽക്കരണത്തിന് ശേഷമാണ് ഇന്ത്യയുടെ സാമ്പത്തികരംഗത്ത് കാര്യമായ വളര്‍ച്ചയുണ്ടായത്.

2025 ഓടെ ഇന്ത്യ 5 ട്രില്യൻ ഡോളർ സമ്പത്ത് വ്യവസ്ഥയായി മാറും എന്നായിരുന്നു നിഗമനം. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തെ വളർച്ച കോവിഡ് കാരണം നഷ്ടമായതിനാൽ, 2026- 27 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാവും എന്നാണ് പ്രതീക്ഷ.

നോട്ടുനിരോധനവും ജിഎസ്ടിയും ഗവണ്മെന്‍റിന്‍റെ വിവിധ നയങ്ങളുമെല്ലാം പല സമയങ്ങളിലായി ഇന്ത്യയുടെ ജിഡിപി യെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യ ഒരു സാമ്പത്തികശക്തിയായി കുതിച്ചുയരാന്‍ ഇനിയും ഏറെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികരംഗത്ത് ആവശ്യമാണ്. ഇതിനനുസരിച്ച നയങ്ങള്‍ രൂപീകരിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമൊക്കെ നമുക്കാവണം. സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷങ്ങള്‍ക്കകം സാമ്പത്തികരഗംത്ത് വലിയ പുരോഗതി കൈവരിക്കാന്‍ നമുക്കായല്ലോ. അപ്പോള്‍ തീര്‍ച്ചയായും ഭാവിയില്‍ ലോകത്തെ വലിയൊരു സാമ്പത്തികശക്തിയായി ഉയര്‍ന്നുവരാനും ഇന്ത്യയ്ക്ക് സാധിക്കും.

2 thoughts on “സാമ്പത്തിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളും ഭാവിയും

  1. Okay, so I tried out taigamvipg88 the other day. Honestly, had a decent time! The interface is pretty slick, and there’s a good selection of games. Nothing groundbreaking, but definitely worth checking out if you’re looking for something new. Give taigamvipg88 a spin!

Leave a Reply

Your email address will not be published. Required fields are marked *