നഫീസത്തുൽ മിസ്രിയ
അരീക്കോട്: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെയും ജെ.സി.ഐ അരീക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ആഗസ്റ്റ് 19 ന് രാവിലെ 9.30 ന് പി കെ ബഷീർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം. കെ റഫീഖ അധ്യക്ഷത വഹിച്ചു. സ്വകാര്യമേഖലയിൽലെ 30 ഇൽ പരം പ്രമുഖ കമ്പനികൾ പങ്കെടുത്ത തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമായിരുന്നു. 2300 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത തൊഴിൽമേളയിലൂടെ 235 പേർക്ക് ജോലി അവസരം ലഭിക്കുകയും 360 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ള സഹായവും ഇൻറർവ്യൂ അറ്റൻഡ് ചെയ്യുന്നതിനുള്ള സഹായവും മറ്റു സേവനങ്ങളും എൻഎസ്എസ് വളണ്ടിയേഴ്സ് ചെയ്തു കൊടുത്തു. എൻ.എസ്.എസിന്റെ ഈ സന്നദ്ധ സേവനത്തിന് എൻ. എസ്.എസ്. വളണ്ടിയർമാർക്ക് ജെ സി ഐ സർട്ടിഫിക്കറ്റ് നൽകി.
Alright, so I stumbled upon 66233vn and thought, ‘why not?’ Honestly, pretty impressed with the mobile experience. Runs smooth on my phone, and I haven’t had any issues. Good for a quick spin when you’re on the go. Give 66233vn a download!