ലഹരിക്കെതിരെ കൈകോർത്ത് സുല്ലമുസ്സലാം സയൻസ് കോളേജ്

സബിയ കെ ടി
ഇർഫാന നസ്റിൻ

അരീക്കോട്: സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരള കാമ്പയിനിന്റെ ഭാഗമായി മനുഷ്യച്ചങ്ങല തീർത്ത് സുല്ലമുസ്സലാം സയൻസ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് കോളേജിലെ എൻ. എസ്. എസ് പ്രോ​ഗ്രാം ഓഫീസർമാരായ ഡോ. മുഹമ്മദ് ഷാനിദ് എൻ. എ, മുഹമ്മദ് ബഷീർ കെ. ടി എന്നിവർ നേതൃത്വം നൽകി.

കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കൊപ്പം മറ്റു വിദ്യാർത്ഥികളും മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു. മനുഷ്യച്ചങ്ങലയിൽ കണ്ണികളായവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പരിസരം മുതൽ മമത ഹോട്ടൽ ജംഗ്ഷൻ വരെയായിരുന്നു മനുഷ്യച്ചങ്ങല. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചായത്തിന്റെ കീഴിലുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ചങ്ങലയിൽ കണ്ണികളായി.

One thought on “ലഹരിക്കെതിരെ കൈകോർത്ത് സുല്ലമുസ്സലാം സയൻസ് കോളേജ്

Leave a Reply

Your email address will not be published. Required fields are marked *