ചൂപ്‌: റിവ്യൂ എഴുതാൻ ഭയക്കുന്ന സിനിമ

അസീം മുഹമ്മദ്‌ കെ പി

ആർ ബൽക്കി സംവിധാനം ചെയ്ത ഒരു ഹിന്ദി ക്രൈം ത്രില്ലർ സിനിമയാണ് ചുപ്. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചർച്ചചെയ്യുന്നത്, സിനിമ നിരൂപകർ സിനിമയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചാണ്. 

ഒരുപറ്റം സിനിമ നിരൂപകൾ തുടർച്ചയായി കൊലചെയ്യപ്പെടുന്നു. അവർ അവസാനമായി എഴുതിയ റിവ്യൂവിന് കൊടുത്ത സ്റ്റാർ റേറ്റിംഗ് അവരുടെ ശരീരത്തിൽ തന്നെ വരച്ചുവയ്ക്കുന്നു. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം. നിഗൂഢമായ ഈ കൊലപാതകങ്ങളിലൂടെയും, അത് ചെയ്ത സൈക്കോ കൊലയാളിയിലൂടെയുമാണ് സിനിമ കടന്നുപോകുന്നത്.

10 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ആർ ബൽക്കി, രാജാസെൻ, റിഷി വിർമാണി എന്നിവരാണ്. ദുൽഖർ സൽമാന് പുറമേ സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാകേഷ് ജുൻജുൻ വാല, ജയൻന്തിലാൽ ​ഗാ​ഡ, അനിൽ നായിഡു, ​​ഗൗരി ഷിൻഡെ സിനിമ എന്നിവരാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ക്യാമറ – വിശാൽ സിൻഹ.

സിനിമ രണ്ടു ഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്. തുടർച്ചയായി നടക്കുന്ന നിരൂപകരുടെ കൊലപാതകിയെ കണ്ടെത്താൻ ഉള്ള പോലീസിൻറെ ശ്രമങ്ങളും ഡാനി എന്ന പൂക്കച്ചവടക്കാരനും നിള മേനോൻ എന്ന എന്റർടൈൻമെന്റ് ജേണലിസ്റ്റുമായുള്ള പ്രണയവും.

അതിവേഗം കടന്നുപോകുന്ന ഒരു ക്രൈം ത്രില്ലർ മൂവി തന്നെയാണ് ചുപ്. പ്രണയവും കൊലപാതകവും ഒരേസമയം അവതരിപ്പിക്കുമ്പോഴും സിനിമയുടെ ക്രൈം ത്രില്ലർ സ്വഭാവത്തിന് ഒട്ടും അഫക്ട് ചെയ്യാതെ തന്നെയാണ് സംവിധായകൻ കഥയെ കൊണ്ടുപോയിട്ടുള്ളത്.

ദുൽഖറിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. ഇതുവരെ നമ്മൾ കാണാത്ത ഒരു ദുൽഖറിനെ നമുക്ക് ചുപിൽ കാണാം.

സിനിമ നിരൂപകർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്ന കഥ സൈക്കോപാത്തിനെ നേരിട്ട് ന്യായീകരിക്കുന്നില്ല എങ്കിലും, പലയിടത്തും കൊലപാതകിയുടെ പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകുന്നതുപോലെ തോന്നി.

15 thoughts on “ചൂപ്‌: റിവ്യൂ എഴുതാൻ ഭയക്കുന്ന സിനിമ

  1. So, I stumbled upon mm66. The interface is… something. Gonna need to spend some time to figure out if it’s any good. Worth checking if you’re bored, maybe? Take a punt: mm66

Leave a Reply

Your email address will not be published. Required fields are marked *