ഹാരിസ് അയ്യൂബ്
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജിലെ 2022-23 അധ്യയനവർഷത്തിലെ വാർഷിക മാഗസിൻ ‘കാലം കൊത്തിയ കോലങ്ങൾ’ കഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പി കെ പാറക്കടവ് പ്രകാശനം ചെയ്തു. സ്റ്റുഡന്റ് എഡിറ്റർ കാമില നർഗീസ്, പ്രിൻസിപ്പാൾ ഡോ. പി മുഹമ്മദ് ഇല്ല്യാസ്, സ്റ്റാഫ് അഡ്വൈസർ ഡോ. ഹഷ്ക്കറലി ഇ സി, ഐ. ക്യൂ. എ. സി കോ-ഓർഡിനേറ്റർ ഡോ. ജാബിർ അമാനി, സ്റ്റാഫ് എഡിറ്റർ അയ്യൂബ് എം പി, യൂണിയൻ ഭാരവാഹികളായ മിൻഹാജ്, മുഹമ്മദ് സാഹിൽ, റഷ, നിസാമുദ്ദീൻ, യാസീൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് യൂണിയൻ മീഡിയ വിങ് അംഗങ്ങളെയും കായംകുളം മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളജിൽ വെച്ച് നടന്ന രണ്ടാമത് സീനിയർ ഹോക്കറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടുകയും ഇന്ത്യൻ ഹോക്കറ്റ് ടീമിലേക്ക് യോഗ്യതനേടുകയും ചെയ്ത കനിഷ്ക്, ആദിൽ, അമർ സഫിയാൻ, റഹൂഫ്, അഷ്മൽ പാഷ എന്നിവരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു.



11winvn, Alright! Sounds like a place with potential. Still need to check it more detailed. If you try it, let me know what you think! Check it out here : 11winvn