അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര വാരാചരണത്തിന് തുടക്കമായി. മാർച്ച് 14 പൈ ദിനത്തിൽ തുടക്കംകുറിച്ച ആഘോഷപരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് സർവകലാശാല ഗണിതശാസ്ത്ര പഠന ബോർഡ് മുൻ ചെയർമാൻ ഡോ. വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം വിദ്യാർത്ഥിനി റിയ ഷെറിൻ പൈ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രബന്ധാവതരണം നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാഘോഷത്തിന്റെ ഭാഗമായി പ്രബന്ധാവതരണം, ക്വിസ് മത്സരം, ഗണിതശാസ്ത്ര പ്രദർശനം എന്നിവ നടക്കും.
കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മുഹമ്മദ് ഇല്യാസ്, ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ. കെ. ഫസീല, ഡോ. ജി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.