അരീക്കോട്: കോഴിക്കോട് സർവകലാശാല ഇന്റർ കോളീജിയേറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ മൂന്നാം വർഷ ബി. എ. ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി നേഹക്ക് സ്വർണ്ണ മെഡൽ. തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നത്.
മുക്കം നെല്ലിക്കാപറമ്പ് സ്വദേശിനിയായ നേഹ ഈ വർഷത്തെ കോഴിക്കോട് ജില്ലാ ഒളിമ്പിക്സ് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ കരസ്ഥമാക്കിയിരുന്നു.
ഫോട്ടോ കാപ്ഷൻ: ജുഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ നേഹക്ക് കേരള കാർഷിക സർവകലാശാലാ ഫിസിക്കൽ എഡ്യൂക്കേഷൻ പ്രൊഫസർ ഡോ. ടി. ഐ. മനോജ് മെഡൽ സമ്മാനിക്കുന്നു.