ഇത് നാലാം തവണയാണു കോളേജിലെ ജേർണലിസം വിഭാഗം ഈ അവാർഡ് കരസ്ഥമാക്കുന്നത്.
ടീം കമ്മ്യൂണിക്കേറ്റർ
അരീക്കോട്: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമൺവെൽത്ത് എജ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ (സെമ്ക) യുനെസ്കോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഒൻപതാമത് കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ചിൽ അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ ബി. വോക് ബ്രോഡ്കാസ്റ്റിംങ്ങ് ആന്റ് ജേർണലിസം വിദ്യാർത്ഥികൾ നിർമിച്ച ഹൃസ്വചിത്രത്തിന് അംഗീകാരം.
കോളേജിലെ രണ്ടാം വർഷ ബി. വോക് ബ്രോഡ്കാസ്റ്റിംങ്ങ് ആന്റ് ജേർണലിസം വിദ്യാർത്ഥികളായ അസീം മുഹമ്മദ് കെ പി, മുഹമ്മദ് സ്വലിഹ് പി കെ, മുഹമ്മദ് നാഷിദ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘മാറ്റം’ എന്ന ഹൃസ്വചിത്രത്തിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇത് നാലാം തവണയാണ് കോളേജിലെ വിദ്യാർത്ഥികൾ ഈ മൽസരത്തിൽ സമ്മാനം നേടുന്നത്.
കമ്മ്യൂണിറ്റി റേഡിയോ മേഖലയിൽ യുവാക്കളുടെ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ സ്വയം-പ്രകടനത്തിനും പഠനത്തിനും വികസനത്തിനുമുള്ള ഒരു ബദൽ മാധ്യമമെന്ന നിലയിൽ കമ്മ്യൂണിറ്റി റേഡിയോയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനുമാണ് കോമൺവെൽത്ത് എജ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ എല്ലാ വർഷവും യുനെസ്കോയുമായി സഹകരിച്ച് കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച് നടത്തുന്നത്.

‘സുസ്ഥിര വികസനത്തിനായുള്ള കാലാവസ്ഥാ മാറ്റം’ എന്നതായിരുന്നു ഈ വർഷത്തെ മത്സര വിഷയം. അസീം മുഹമ്മദ് കെ. പിയാണ് ചിത്രം സംവിധാനം ചെയ്തത്. നസ്മിയ ഷെറിൻ, സ്മൃതി, അൻഷദ് കെ. പി, സാജിർ കെ. പി., തസ്നി, സജ കെ. പി., മിൻഹാജ്, അസീം, സ്വലിഹ്, അയിഷ നിസ്മ എന്നിവരാണ് അഭിനയിച്ചത്. മുഹമ്മദ് യു. കെ, മുഹമ്മദ് ഫുവാദ് കെ, ഫാത്തിമ റിൻസി, ഷാൻ ഹലീം, ഫിസ ഷരീഫ്, അൻഷദ് കെ. പി. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
ഡെൽഹിയിൽ വെച്ച് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ ഹൃസ്വചിത്രത്തിന്റെ അണിയറപ്രവർത്തകർ അവാർഡ് ഏറ്റുവാങ്ങും. കൂടാതെ സെമ്ക നടത്തുന്ന ഡോക്യുമെന്ററി നിർമാണ ശിൽപശാലയിൽ പങ്കെടുക്കാനും കോളേജിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.
If you like to gamble everywhere you go, download the sige77loginapp. Its very reliable and secure compared to the website. It has less issues and errors from external sources: sige77loginapp