അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. 120 ലധികം അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. 84 യൂണിറ്റ് രക്തമാണു ക്യാമ്പിലൂടെ ശേഖരിച്ചത്.
അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്മിത എ റഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സച്ചിദാനന്ദൻ ഒ.,, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് നാസർ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ: കെ. പി. മുഹമ്മദ് ബഷീർ, കെ. ടി. ബഷീർ, വൈസ് പ്രിൻസിപ്പൽ ഡോ: മുസ്തഫ ഫാറൂഖ്, ഐ. ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ: ജാബിർ അമാനി തുടങ്ങിയവർ സംസാരിച്ചു. എൻ. എസ്. എസ് സെക്രെട്ടറിമാരായ ഹിബ സഫർ, ഹനാൻ ചീമാടൻ എന്നിവർ നേതൃതം നൽകി.