അങ്കണവാടി കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ച് എൻ. എസ്. എസ് വോളണ്ടിയേഴ്സ്

നസ്മിയ ഷെറിൻ

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് കലിയംകുളം അങ്കണവാടി കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. രാവിലെ 10:30 ന് കുട്ടികളുടെ റാലിയോട് കൂടി പരിപാടികൾക്ക് തുടക്കമായി. പെരുമ്പറമ്പ് വാർഡ് മെമ്പർ റംല ഉദ്ഘാടനം നിർവഹിച്ചു.

എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എൻ. എ. മുഹമ്മദ്‌ ഷാനിദ്, മുഹമ്മദ് ബഷീർ കെ. ടി. എന്നിവർ സംസാരിച്ചു. എൻ. എസ്. എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. അങ്കണവാടി ടീച്ചർ സൗമിനി പി സംസാരിച്ചു.