ക്യാമ്പസിൽ ഫ്രൂട്ട് ​ഗാർഡനൊരുക്കി എൻ. എസ്. എസ് യൂണിറ്റുകൾ

ഷിൻഫ ഷെറിൻ എം കെ

അരീക്കോട്: വിദ്യാർത്ഥികളിൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യവും താൽപര്യവും വർ​ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സുല്ലമുസ്സലാം സയൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ-ഫ്രൂട്ട് ​ഗാർഡൻ ഒരുങ്ങുന്നു. കോളേജിലെ ലേഡീസ് ഹോസ്റ്റലിനു സമീപത്തായാണ് തോട്ടം ഒരുക്കിയത്. ഫ്രൂട്ട് ​ഗാർഡന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. പി. മുഹമ്മദ് ഇല്യാസ് മാവിൻ തൈ നട്ട് നിർവഹിച്ചു. മാവ്, പ്ലാവ്, റംബുട്ടാൻ തുടങ്ങിയ പഴങ്ങളുടെ ​​​ചെടികളാണ് ​ഗാർ‍ഡനിലുള്ളത്.

എൻ. എസ്. എസ്. യൂണിറ്റുകളിലെ വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരി‍ഞ്ഞാണു കൃഷി പരിപാലിക്കുന്നത്. മെയ് മാസത്തിൽ ആരംഭിച്ച വെണ്ട, പയർ, മുളക് തുടങ്ങിയ പച്ചക്കറികളുടെ കൃഷികൾ ഒക്ടോബർ മാസം മുതൽ വിളവെടുത്ത് തുടങ്ങി. പ്രോ​ഗ്രാം ഓഫീസർമാരായ ഡോ. എൻ. എ. മുഹമ്മദ് ഷാനിദ്, കെ. ടി. മുഹമ്മദ് ബഷീർ എന്നിവരുടെ നേ​തൃത്വത്തിലാണ് ​ഗാർഡൻ ഒരുങ്ങുന്നത്.

One thought on “ക്യാമ്പസിൽ ഫ്രൂട്ട് ​ഗാർഡനൊരുക്കി എൻ. എസ്. എസ് യൂണിറ്റുകൾ

Leave a Reply

Your email address will not be published. Required fields are marked *