‘പി എച്ച്ഡി പ്രീ സബ്മിഷൻ’ സംഘടിപ്പിച്ചു

സഹല പി പി

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ​ഗവേഷണവിഭാ​ഗത്തിലെ ​ഗവേഷകവിദ്യാർത്ഥികളുടെ ‘പി എച്ച് ഡി പ്രീ സബ്മിഷൻ’ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. രണ്ട് സെഷനുകൾ ആയി നടന്ന പരിപാടിയുടെ ആദ്യ സെഷനിൽ ​ഗവേഷക വിദ്യാർത്ഥികളുമായ മുനീർ വി.കെ, റിസ്വാന കെ.ടി, ലിജി എസ്.കെ, സെലീന ടി.എസ് തുടങ്ങിയവർ അവരവരുടെ പി എച്ച് ഡി പ്രീ സബ്മിഷൻ നടത്തി.

‘ഡീപ് ലേണിങ് ടെക്നിക്സ് ഫോർ കോണ്ടിഫിക്കേഷൻ ഓഫ് ട്യൂമർ നെക്രോസിസ് ഇൻ പോസ്റ്റ് നിയോ-അഡ്ജുവന്റ് കീമോതെറാപ്പി റിസെക്ഷൻ സ്പെസിമെൻസ് ഫോർ എഫക്റ്റീവ് ട്രീറ്റ്മെൻറ് പ്ലാനിങ് ‘എന്ന വിഷയത്തിൽ സെലീന ടി എസ്, ‘മലയാളം ക്വസ്റ്റ്യൻ ആൻസറിംഗ്: എ ന്യൂറൽ വേർഡ് എംബെഡിംഗ് ആൻഡ് ട്രാൻസ്‌ഫോർമേഴ്‌സ് ബേസ്ഡ് അപ്രോച്ച്’ എന്ന വിഷയത്തിൽ ലിജി എസ് കെ, ‘എ പേഴ്സണലൈസ്ഡ് ട്രാവൽ റെക്കമെന്റേഷൻ മോഡൽ ബൈ നൂറൽ കൊളാബ്രേറ്റീവ് ഓട്ടോഎൻകോ‍ഡർ’ എന്ന വിഷയത്തിൽ മുനീർ വി കെ, ‘റീക്കറൻറ് ന്യൂറൽ നെറ്റ്‌വർക്ക് ബേസ്ഡ് അക്കോസ്റ്റിക് മോഡൽ ഫോർ മൾട്ടി ഡയലാക്ട്സ് ഇൻ മലയാളം ലാംഗ്വേജ് സ്പീച്ച് റെക്ക​ഗ്നിഷൻ’ എന്ന വിഷയത്തിൽ റിസ്വാന കെ ടി എന്നിവരാണ് ​ഇതുവരെയുള്ള ​ഗവേഷണ പുരോ​ഗതി അവതരിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പൽ ഡോ. പി മുഹമ്മദ് ഇല്യാസ്, വി.ടി.ബി കോളേജ് പ്രിൻസിപ്പൽ ഡോ. സരിത നമ്പൂതിരി, കാലിക്കറ്റ് സർവ്വകലാശാല കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. ലജിഷ് വി. എൽ, റിസർച്ച് നോഡൽ ഓഫീസർ ഡോ. കെ. പി. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.

2 thoughts on “‘പി എച്ച്ഡി പ്രീ സബ്മിഷൻ’ സംഘടിപ്പിച്ചു

  1. मलयालम प्रश्न-उत्तर प्रणाली में ट्रांसफ़ॉर्मर मॉडल ने पारंपरिक वर्ड एम्बेडिंग तरीकों की तुलना में किस प्रकार बेहतर प्रदर्शन किया?

Leave a Reply

Your email address will not be published. Required fields are marked *