അരീക്കോട്: ലോക ഫോട്ടോഗ്രാഫി ദിനാചരണത്തോടനുബന്ധിച്ച് അരീക്കോ സുല്ലമുസ്സലാം സയൻസ് കോളേജ് ജേർണലിസം വിഭാഗം സംഘടിപ്പിച്ച ഫോട്ടോ വാക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷൗക്കത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കോളേജിലെ അവസാന വർഷ ബി. വോക് ബ്രോഡ്‌കാസ്റ്റിംഗ് ആന്റ് ജേർണലിസം വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. അരീക്കോടിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന ഫ്രെയിമുകൾ പകർത്തുകയായിരുന്നു ഫോട്ടോവാക്കിന്റെ ലക്ഷ്യം. ജേർണലിസം വിഭാഗത്തിലെ മുപ്പതോളം വിദ്യാർത്ഥികൾ ഫോട്ടോവാക്കിൽ പങ്കെടുത്തു.
ബുധനാഴ്ച രാവിലെ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന് പരിപാടിയിൽ ജേർണലിസം വിഭാഗം തലവൻ റിയാസ് അബൂബക്കർ, ജേർണലിസം അധ്യാപകൻ മുഹമ്മദ് യു. കെ., ഇംഗ്ലീഷ് അധ്യാപകൻ യഹ്‌യ എൻ. വി., ടെക്നിക്കൽ അസിസ്റ്റന്റ് അമീർ അജ്‌വദ് എൻ. വി. എന്നിവർ സംബന്ധിച്ചു.