സുല്ലമുസ്സലാം സയൻസ് കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിച്ചു

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജിലെ പുതിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് പാർലമെന്റ് അംഗം രാഹുൽ ഗാന്ധി നിർവ​ഹിച്ചു. ഉദ്ഘാടനശേഷം കോളേജിലെ അ​ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഷട്ടിൽ ബാഡ്മിന്റൺ കളിച്ച രാഹുൽ കോളേജിലെ ഓപ്പൺ എയർ തിയേറ്ററിൽ ക്യാമ്പസ് സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

കോളേജ് മാനേജരും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ. എൻ. വി. അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു.

പ്രശ്നങ്ങളെ പേടിക്കാതെ ജീവിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണം
രാഹുൽ ​ഗാന്ധി

കെ. സി. വേണു​ഗോപാൽ എം. പി., വി. ഡി. സതീഷൻ, ഏറനാട് എം. എൽ. എ. പി. കെ. ബഷീർ, എ. പി. അനിൽകുമാർ എം. എൽ. എ., വി. എസ്. ജോയ്, ടി. കെ. ടി. അബ്ദുഹാജി, അജീഷ് എടാലത്ത്, എ. ഡബ്ല്യൂ. അബ്ദുറഹ്മാൻ, പി. പി. സഫറുള്ള അരീക്കോട്, കെ. ഭാസ്കരൻ, ഡോ. വി. പി. സക്കീർ ഹുസൈൻ, സുൽഫിക്കർ എം തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. മുഹമ്മദ് ഇല്യാസ് സ്വാ​ഗതവും വൈസ് പ്രിൻസിപ്പാൾ ഡോ. മുസ്തഫാ ഫാറൂഖ് നന്ദിയും പറഞ്ഞു. സ്പോർട്സ് ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

യൂണിവേഴ്സിറ്റി ​ഗ്രാന്റ്സ് കമ്മീഷന്റെ ഭാ​ഗി​ക ധനസഹായത്തോടെയാണ് ഇൻഡോർ സ്റ്റേഡിയം പണികഴിപ്പിച്ചത്. 1.1 കോടി രൂപയാണ് മൊത്തം നിർമാണചിലവ്. 11000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക വിവിധോദ്ദേശ ഇൻഡോർ പരിശീലന ഹാളിൽ നാല് ബാഡ്മിന്റൺ കോർട്ടുകളും ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും ഒരു വോളിബോൾ കോർട്ടും ഉണ്ട്. വുഡൻ ഫ്ലോറിങ്ങ് പാകിയ കോർട്ടുകൾക്ക് പുറമേ യോഗ, ജിംനാസ്റ്റിക്സ്, ജൂഡോ, വുഷു എന്നിവയും മറ്റു ഇൻഡോർ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളും പുതിയ സ്റ്റേഡിയത്തിലുണ്ട്. ‌