പലസ്തീനി‍ൽ നടക്കുന്നത് സമാനതകളില്ലാത്ത അധിനിവേശം: ഡോ. ലിറാർ പുളിക്കലകത്ത്

ഫസ്‌ന ജബിൻ സി.കെ

അരീക്കോട്: ഇസ്രയേൽ – പലസ്തീൻ സംഘർഷം കേവലമൊരു അന്താരാഷ്ട്ര അതിർത്തിപ്രശ്നമല്ലെന്നും ഫലസ്തീനിലെ ജനങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത അധിനിവേശമാണെന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിലെ ഇന്റർനാഷണൽ റിലേഷൻസ് പഠനവിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിറാർ പുളിക്കലകത്ത് അഭിപ്രായപ്പെട്ടു. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ ​ഹിസ്റ്ററി – ജേണലിസം വിഭാ​ഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച “ഇസ്രായേൽ – പലസ്തീൻ സംഘർഷം: ചരിത്രവും വർത്തമാനവും” സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അ​ദ്ദേഹം.

ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും സമീപകാല സംഭവ വികാസങ്ങളും വിശകലനം ചെയ്ത സെമിനാർ പലസ്തീൻ ജനതയുടെ ദുരനുഭവങ്ങളും ഇസ്രായേൽ നടത്തുന്ന ക്രൂരതകളും പ്രധാന ചർച്ച വിഷയമായി.

സെമിനാർ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പാളും ചരിത്രവിഭാ​ഗം മേധാവിയുമായ ഡോ. പി. മുസ്തഫ ഫാറൂഖ് നിർവഹിച്ചു. ബി. എ. കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ – ഹിസ്റ്ററി വിഭാ​ഗത്തിലെ നൂറോളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. ജേർണലിസം വിഭാ​ഗം മേധാവി റിയാസ് അബൂബക്കർ നന്ദി പറഞ്ഞു.

One thought on “പലസ്തീനി‍ൽ നടക്കുന്നത് സമാനതകളില്ലാത്ത അധിനിവേശം: ഡോ. ലിറാർ പുളിക്കലകത്ത്

Leave a Reply

Your email address will not be published. Required fields are marked *