അരീക്കോട്: മാറിയ ലോകക്രമത്തിൽ വിദ്യാർത്ഥികൾ തൊഴിലന്വേഷകരാകുന്നതിനു പകരം സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് തൊഴിൽദാതാക്കളായി മാറണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജ് അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് നാലാം സ്ഥാനത്തും നിൽക്കുമ്പോൾ അതിന്റെ മുൻനിരയിൽ അണിനിരക്കാൻ അരീക്കോടിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളെജിലെ ടെക്നോളജി ബിസിനസ് ഇങ്ക്യുബേറ്ററായ റിസർച്ച് ഇന്നോവേഷൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം (റൈസ്) ന്റെ ആഭിമുഖ്യത്തിൽ യുവസംരംഭകരെ ആദരിക്കാൻ സംഘടിപ്പിച്ച ‘എലിവേറ്റ്: റീ-റൈറ്റിംഗ് ലിമിറ്റ്സ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് മാനേജർ പ്രൊഫ: എൻ. വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ-ആസിയാൻ സ്റ്റാർട്ടപ്പ് സമ്മിറ്റ് – 2023 ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ട്രിസ് ലേർണിംഗ് സി ഇ ഓയും കോളെജ് ടിബിഐയിലെ ഇങ്ക്യുബേറ്റിയുമായ ഫവാസ് നൂർ, ഫിൻലാന്റിന്റെ ടാലന്റ് ബൂസ്റ്റ് പരിപാടിയിലേക്ക് ക്ഷണം ലഭിക്കുകയും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലൂടെ രാജ്യശ്രദ്ധ നേടിയ അരീക്കോട് ആസ്ഥാനമായ ‘ടീം ഇന്റർവെൽ’ ന്റെ സിഇഒയും കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ ഷിബിലി അമീൻ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ടോപ് 100 കോഡർമാരുടെ ലിസ്റ്റിൽ ഇടം പിടിച്ച ആഷിഫ്, ഫ്യൂച്ചർ മലപ്പുറം ഹാക്കത്തോൺ മൽസരത്തിൽ വിജയിച്ച ടീം ‘പ്രൊജക്ട് യു’ എന്നിവരെ ചടങ്ങിൽ വൈസ് ചാൻസിലർ ആദരിച്ചു.
പി. ടി. എ. വൈസ് പ്രസിഡന്റ് നിയാസ് വി. കെ ആശംസയർപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മുഹമ്മദ് ഇല്യാസ് സ്വാഗതവും ഐ. ഇ. ഡി. സി. നോഡൽ ഓഫീസർ വി. കെ. മുനീർ നന്ദിയും പറഞ്ഞു.





Got the kkkjiliapp on my phone and it’s pretty handy! Easy to play on the go. If you’re always out and about, definitely worth downloading. Check it out! kkkjiliapp