ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

ഫാത്തിമ ഷിറിൻ ടി
ഫാരിസ കെ

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാ​ഗം ഇൻ്റേർണൽ ക്വാളിറ്റി അഷ്യൂവറൻസ് സെല്ലുമായി (ഐ. ക്യു. എ. സി) സഹകരിച്ച് ‘കണ്ടന്റ് റൈറ്റിങ്’ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഒക്ടോബർ 12 ബുധനാഴ്ച രാവിലെ 10:00 മണിക്ക് സുല്ലമുസലാം സയന്‍സ് കോളേജിലെ സെമിനാർ ഹാളിൽ വെച്ച് നടത്തിയ ശിൽപശാലക്ക് കോളേജിലെ പൂർവ വിദ്യാർത്ഥിയും
കോഴിക്കോട് സൈബർ പാർക്കിലെ സീനിയർ കണ്ടൻ്റ് റൈറ്ററുമായ ഷിറീൻ കരിക്കാടൻ നേതൃത്വം നൽകി.

കണ്ടന്റ് റൈറ്റിങ് രം​ഗത്തെ ജോലി സാധ്യതകളെക്കുറിച്ചും കണ്ടന്റ് റൈറ്റിംങ്ങ് മേഖലയിലെ ജോലിക്കാവശ്യമായ നൈപുണികൾ സ്വായത്തമാക്കുന്നതിനെക്കുറിച്ചും ശിൽപശാലയിൽ വിശ​​ദമായി പ്രതിപാദിച്ചു.