നാലു വർഷ ബിരുദം: ശിൽപശാല സംഘടിപ്പിച്ചു

നഫീസത്തുൽ മിസിരിയ

അരീക്കോട്: നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സുല്ലമുസ്സലാം സയൻസ് കോളേജിൽ അധ്യാപകർക്കായി ശിൽപശാല സംഘടിപ്പിച്ചു. ഇന്റേണൽ ക്വാളിറ്റി അഷ്യുവറൻസ് സെല്ലിന്റെ (ഐ. ക്യു. എ. സി) നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാലക്ക് എം. ഇ. എസ്. കെ. വി. എം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. പി. വിനോദ് കുമാർ നേതൃത്വം നൽകി.

ദേശീയ വിദ്യാഭ്യാസ നയം 2020 സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാ​ഗ​മായാണ് കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ ബിരുദപഠനം നാലുവർഷം ആക്കുന്നത്. നാലു വർഷ ബിരുദ പ്രോ​ഗ്രാമിന്റെ ഘടനയെക്കുറിച്ചും അതിന്റെ പ്രയോ​ഗവൽക്കരണത്തെയും കുറിച്ച് വിശദമായി ചർച്ച ചെയ്ത ശിൽപശാലയിൽ അ​ധ്യാപകരുടെ സംശയങ്ങൾക്ക് കെ. പി. വിനോദ് കുമാർ മറുപടി നൽകി. കോളേജിലെ മുപ്പതോളം അധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു.

കോളേജ് മാനേജർ പ്രൊഫ. എൻ. വി. അബ്ദുറഹിമാൻ, പ്രിൻസിപ്പൽ ഡോ. പി. മുഹമ്മദ് ഇല്യാസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, ഐ. ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ. ജാബിർ അമാനി എന്നിവർ സംസാരിച്ചു.

One thought on “നാലു വർഷ ബിരുദം: ശിൽപശാല സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *