മെഷീൻ ലേണിംഗ്‌, ഡീപ്‌ ലേണിംഗ്‌ ശിൽപശാല സംഘടിപ്പിച്ചു.

അജ് വദ് പി.
ആദിൽ മുഹമ്മദ് കെ. പി.

അരീക്കോട്‌: സുല്ലമുസ്സലാം സയൻസ്‌ കോളേജിലെ റിസർച്ച്‌ കൺസൽട്ടൻസി ആൻഡ്‌ എക്സ്‌റ്റൻഷൻ സെൽ (ആർ. സി. ഇ. സി) കമ്പ്യൂട്ടർ സയൻസ്‌ വിഭാഗം, ഇന്റേണൽ ക്വാളിറ്റി അഷ്യൂറെൻസ്‌ സെൽ (ഐ. ക്യു. എ. സി) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപശാല കോളേജ്‌ മാനേജറും കാലിക്കറ്റ്‌ സർവ്വകലാശാല സിന്റിക്കേറ്റ്‌ മെമ്പറുമായ പ്രൊഫ: എൻ. വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

മെഷീൻ ലേണിംഗ്‌, ഡീപ്‌ ലേണിംഗ്‌ എന്നീ മേഖലകളിലെ നൂതന പ്രവണതകൾക്ക്‌ ഊന്നൽ നൽകിയ ശിൽപശാലയിൽ ഡോ. ഡി. ശ്രീകാന്ത്‌, ഡോ. ബി. പ്രേംജിത്ത്‌ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

കോളേജ്‌ പ്രിൻസിപ്പാൾ ഡോ. പി. മുഹമ്മദ്‌ ഇല്യാസ്‌ അധ്യക്ഷത വഹിച്ചു. ഐ. ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ. ജാബിർ എ. എം., ഡോ. കെ. പി. മുഹമ്മദ്‌ ബഷീർ, ഡോ. മുഹമ്മദ്‌ ബഷീർ ടി. പി. എന്നിവർ സംസാരിച്ചു.

വിവിധ സർവ്വകലാശാലകളിനിന്നുള്ള അധ്യാപകരും, ഗവേഷക വിദ്യാർത്ഥികളുമടക്കം മുപ്പതിലധികം ആളുകൾ രണ്ടുദിവസങ്ങളിലായി നടന്ന ശിൽപശാലയിൽ പങ്കെടുത്തു.